കൊടുമൺ അങ്ങാടിക്കലിൽ സുധീഷിന്റെ മകൻ എസ്.അഖിലിനെ ദാരുണമായി കൊല്ലപ്പെടുത്തിയ സംഭവം കുട്ടിക്കുറ്റവാളികൾ വിവരിച്ചത് കേട്ട് പൊലീസ് ഞെട്ടി. കടമായി വാങ്ങിയ റോളർ സ്കേറ്റിംഗ് ഷൂവിന് പകരമായി മൊബൈൽഫോൺ വാങ്ങികൊടുക്കാത്തതും അതിന് മുമ്പ് വാങ്ങിയ ബ്ളൂടൂത്ത് സ്പീക്കറിന്റെ പണം നൽകാത്തതും ചോദ്യം ചെയ്തതിന് തന്നെ മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നാണ് കേസിലെ ഒരു പ്രതി പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി.